പാവാടയുടെ ഇറക്കം നോക്കി റെസ്റ്റോറന്റ് ബില്ല്…!!!

ചൈനയിലെ റസ്റ്റോറന്റിൽ കയറിയാൽ സ്ത്രീകൾക്ക് മൂക്കുമുട്ടെ കഴിക്കാം. എത്രകഴിച്ചാലും ബിൽ വളരെ തുച്ഛമായിരിക്കും ,പക്ഷെ പാവാടയുടെ ഇറക്കം എത്രമാത്രം കുറക്കാമോ അത്രയും കുറക്കണം.

ജിനാനിലെ യാങ് ജിയാൻ ഹോട്ട് പോട്ട് റെസ്റ്റോറന്റില്‍ ആണ് വരുമ്പോൾ
തന്നെ പാവാടയുടെ നീളം നോക്കി ഭക്ഷണത്തിന്റെ വില നിശ്ചയിയ്ക്കുന്നത്. മുട്ടിനുമുകളിൽ 13 ഇഞ്ചു നീളം കുറഞ്ഞ പാവാടയിട്ട യുവതിയാണത്രെ ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് നേടിയത്. 99 ശതമാനം ഡിസ്‌കൗണ്ടും നേടിയാണ് ഇവർ പോയത്. ഏറ്റവും കുറവ് ഡിസ്‌കൗണ്ട് 3 ഇഞ്ചു മാത്രം ഇറക്കം കുറവുള്ള സ്‌കർട്ട് ധരിച്ച യുവതിക്കാണ് ,വെറും 20 ശതമാനം .

സ്ത്രീകളെ ആകർഷിച്ച് കച്ചവടം കൂട്ടാനുള്ള തത്രത്തിന്റെ ഭാഗമായാണ് ഹോട്ടൽ ഈ പരീക്ഷണത്തിന് മുതിർന്നത് . സംഗതി ഏതായാലും വാൻ വിജയമാണെന്നാണ് റസ്റ്റോറന്റ് പറയുന്നത്. നല്ലപ്രമോഷൻ കൊടുത്ത കൂടുതൽ മിനിസ്ക്കർട്ടുകാരെ ആകർഷിക്കാൻ തന്നെയാണ് ഹോട്ട് പോട്ട് റസ്റ്റോറന്റ് ഉടമകളുടെ തീരുമാനം ഡിസ്‌കൗണ്ട് പ്രതീക്ഷിച്ച് സ്ത്രീകളും ഇറക്കം കുറഞ്ഞ പാവാടയിട്ട യുവതികളെ കാണാൻ പുരുഷന്മാരും എത്തും ..ഒരു വെടിക്ക് രണ്ടു പക്ഷി

You may also like...

Leave a Reply

Your email address will not be published. Required fields are marked *